നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പത്രികകള്‍ പിന്‍വലിച്ചത് നാല് സ്ഥാനാര്‍ഥികള്‍
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് അൻവറിൻ്റെ മത്സരം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് ഇതുവരെ പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർഥികളടക്കം പത്ത് പേരാണ് മത്സരരംഗത്തുള്ളത്. പി.വി. അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപരസ്ഥാനാർഥിയും പിന്മാറിയിട്ടുണ്ട്.
അതേസമയം, സ്ഥാനാർര്‍ഥികൾ പിന്മാറിയതോടെ പി.വി. അൻവറിന് ലഭിക്കാൻ സാധ്യതയുള്ള ചിത്രം ഏതെന്നാണ് ചോദ്യം. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് അൻവറിൻ്റെ മത്സരം. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാൽ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ചിഹ്നമായി ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിൽ ഇനി ഓട്ടോറിക്ഷ ചിഹ്നം ലഭിക്കില്ല. കത്രിക, കപ്പും സോസറും അടക്കമുള്ള ചിഹ്നത്തിലേതെങ്കിലുമാകു അൻവറിന് ലഭിക്കുക.
What's Your Reaction?






