വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; രണ്ട് ദിവസത്തെ ഇടിവിന് ശേഷം വില മാറ്റമില്ലാതെ തുടരുന്നു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്

Apr 25, 2025 - 10:42
Apr 25, 2025 - 11:28
 0  18
വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില;  രണ്ട് ദിവസത്തെ ഇടിവിന് ശേഷം വില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow