മുംബൈ : ബോളിവുഡ് ഡാന്‍സര്‍ മുങ്ങി മരിച്ചു. ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. സൗരഭ് ശർമ (26)യാണ് മരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേക്കപ്പ് കഴുകി കളയാന്‍ കൃഷ്ണ നദിയിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. ചൊവാഴ്ച്ചയാണ് അപകടം നടന്നത്. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മൃതശരീരം കണ്ടെത്തിയത്.
കൃഷ്ണ നദിയും വെണ്ണ നദിയും ഒരുമിക്കുന്ന മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ ഗ്രാമത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.