റൂർക്കല: ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു. റൂര്‍ക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു.
വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കും പൈലറ്റിനും കോപൈലറ്റിനുമാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. സെസ്ന 208 കാരവൻ വിമാനമാണ് ശനിയാഴ്ചയോടെ അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം നടന്നത്. റൂർക്കലയിൽ നിന്ന് പറന്നുയർന്ന് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ചെറുവിമാനം അപകടത്തിൽപ്പെട്ടത്. അപകടകാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.