കൊല്‍ക്കത്ത: കനത്ത മഴയില്‍ മുങ്ങി കൊല്‍ക്കത്ത. കൊൽക്കത്തയിൽ ശക്തമായ മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 7 ആയി. കൊല്‍ക്കത്ത നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൊല്‍ക്കത്ത നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറി.
തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ചൊവ്വാഴ്ച വരെ തുടർച്ചയായി പെയ്തതോടെയാണ് കൊൽക്കത്തയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയത്. കൊല്‍ക്കത്ത നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡുകളില്‍ അപകട സൂചന നല്‍കി.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിവിധ വിമാന കമ്പനികൾ മഴ കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പുകൾ നൽകി. ഷാഹിദ് ഖുദിറാം, മൈദാൻ സ്റ്റേഷനുകൾക്കിടയിലുള്ള പ്രവർത്തനങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 26വരെ കൊല്‍ക്കത്തയില്‍ കാലാവസ്ഥ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ ബംഗാള്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.