കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്.
റെയ്ഡിനിടെ അഭിഭാഷകരെ വിളിച്ചു വരുത്തി നടൻ അമിത് ചക്കാലക്കൽ. അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പോലീസിനെ വിളിച്ചുവരുത്തി.
കസ്റ്റംസ് നടത്തിയ പരിശോധനയിൽ നടൻ അമിത് ചക്കാലക്കലിന്‍റെ രണ്ട് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. അമിത്തിൽ നിന്നും ലാൻഡ് ക്രൂസർ കാറുകളാണ് പിടിച്ചെടുത്തത്. മധ്യപ്രദേശ്, ചണ്ഡീഗഡ് രജിസ്ട്രേഷനിലുളള വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
5 വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിസർ ആണ് അമിത് ചക്കാലക്കലിനു ഉള്ളത്. ഡൽഹി രജിസ്ട്രേഷൻ വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷൻ ആക്കിയാണ് (MP 09 W 1522) വാങ്ങിയത്.