ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; തെളിവുകൾ ഉണ്ടെന്ന് രാഹുൽ ​ഗാന്ധി

ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കൊള്ളയടിച്ചുവെന്ന് രാഹുല്‍ ഗാന്ധി

Nov 5, 2025 - 14:33
Nov 5, 2025 - 14:33
 0
ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; തെളിവുകൾ ഉണ്ടെന്ന് രാഹുൽ ​ഗാന്ധി
ഡൽഹി: ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.  എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. 100 ശതമാനവും യാഥാര്‍ത്ഥ്യമാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
 
ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കൊള്ളയടിച്ചുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 8 വോട്ടുകളിലും ഒരു വ്യാജ വോട്ട് ഉണ്ടായിയെന്നും പറഞ്ഞു. ഒരാൾ പല ബൂത്തുകളിലായി 22 തവണ വോട്ടു ചെയ്തുവെന്നും സർക്കാരിന്‍റെ ഓപ്പറേഷൻ വോട്ട് ചോരിയാണ് ഹരിയാനയിൽ നടന്നതെന്നും രാഹുൽ ആരോപിച്ചു.
 
 ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
 
ആകെ കൊള്ളയടിച്ച വോട്ട് 25,41,144 വോട്ടുകളാണ്. 5,21,619 ഇരട്ട വോട്ടുകളും 93,174 അസാധു വോട്ടുകളുമാണ്. തെറ്റായ വിലാസത്തിലുള്ള വോട്ടുകള്‍ 91,174 ആണ്. ഒരു വോട്ടർ ഐഡിയിൽ ഒരു മണ്ഡലത്തിൽ ഒരാൾക്ക് 100 വോട്ടെന്നും രാഹുൽ പറഞ്ഞു. നിരവധി വോട്ടർമരുടെ ഫോട്ടോകൾ വ്യക്തമല്ല. വ്യക്തമല്ലാത്ത ഫോട്ടോ ഉപയോഗിക്കുന്നത് വോട്ട് തട്ടിപ്പിൻ്റെ മറ്റൊരു രീതിയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നുണ പറയുകയാണ്. 3.5 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആ വോട്ടുകള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ആയിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow