കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകി. മാത്രമല്ല ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കോടതി വിമർശിച്ചു.
അതേസമയം ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. നിലവിലെ ദേവസ്വം ബോർഡിനെതിരെ എസ്ഐടി ഇടക്കാല റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.
കൂടാതെ ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് ക്രമരഹിതമെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അഴിമതിയുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.