ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ; തെരച്ചിലാരംഭിച്ച് സുരക്ഷാസേന

ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം.

Aug 25, 2025 - 17:26
Aug 25, 2025 - 17:26
 0
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ; തെരച്ചിലാരംഭിച്ച് സുരക്ഷാസേന

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിലാരംഭിച്ചു. ഞായറാഴ്ച രാത്രി 9.15 ഓടെ മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായി മേഖലയിലെ ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. ഡ്രോണുകൾ നിരീക്ഷണത്തിനായി അയച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആയുധങ്ങളോ മയക്കുമരുന്നോ ഡ്രോണുകളിലൂടെ അതിർത്തി കടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്താനായി, സുരക്ഷാസേന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങൾ വളഞ്ഞ് പുലർച്ചയോടെ തെരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow