കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം
ജബൽപൂരിൽ വച്ചാണ് തീർഥാടക സംഘത്തിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത്

ഭോപ്പാല്‍: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടം. അപകടത്തിൽ 9 പേർ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്.
ജബൽപൂരിൽ വച്ചാണ് തീർഥാടക സംഘത്തിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. അപകടത്തിൽ വാൻ പൂർണമായി തകർന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്.
What's Your Reaction?






