പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

16 കാരനും 19 കാരനും അറസ്റ്റിൽ

Feb 11, 2025 - 14:15
Feb 12, 2025 - 10:35
 0  11
പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.  കേസിൽ  രണ്ട് പേർ പിടിയിൽ. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് (19)  പിടിയിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്. പെൺകുട്ടിയും കൂട്ടുകാരികളും സംഭവം ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow