ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസാണിത്

Feb 11, 2025 - 12:17
Feb 12, 2025 - 10:35
 0  5
ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

കൊച്ചി: ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. കൊക്കെയ്ന്‍ ലഹരിക്കേസിലാണ് നടനെ കുറ്റവിമുക്തനാക്കിയത്. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. 

 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയ്‌ൻ കണ്ടെടുത്തത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. 

ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്കാണ് റെയ്‌ഡ്‌ നടത്തിയത്.  അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow