ഇന്ത്യയില്‍ ഏപ്രിൽ- ജൂൺ മാസങ്ങളില്‍ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടും: കാലാവസ്ഥാ വകുപ്പ്

Mar 31, 2025 - 18:20
Mar 31, 2025 - 18:37
 0  14
ഇന്ത്യയില്‍  ഏപ്രിൽ- ജൂൺ മാസങ്ങളില്‍ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടും: കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ- ജൂൺ മാസങ്ങളില്‍ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ഉഷ്ണതരംഗ ദിനങ്ങൾ ഉണ്ടാകുമെന്നാണ് ഐഎംഡിയുടെ പ്രവചനം.

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. എന്നാൽ കിഴക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ഏപ്രിൽ മുതൽ ജൂൺ വരെ, വടക്ക്, കിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, മധ്യ ഇന്ത്യയിലും, വടക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ സമതലങ്ങളിലും സാധാരണയേക്കാൾ രണ്ടോ നാലോ ദിവസം കൂടുതൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണയായി, ഈ മൂന്ന് മാസങ്ങളില്‍ ഇന്ത്യയിൽ നാല് മുതൽ ഏഴ് വരെ ഉഷ്ണതരംഗ ദിവസങ്ങൾ രേഖപ്പെടുത്താറുണ്ട്. 

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow