കേരളത്തിലേക്ക് എം.ഡി.എം.എ. മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.

Mar 31, 2025 - 18:39
Mar 31, 2025 - 18:39
 0  11
കേരളത്തിലേക്ക് എം.ഡി.എം.എ. മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കൊല്ലം: കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ. മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് 29 ഇരവിപുരം കൊല്ലം ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. 

ഇരവിപുരം എ.എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന്, സിറ്റി പോലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദേശപ്രകാരം ഇരവിപുരം സി.ഐ. രാജീവും സംഘവും മാർച്ച് 25 ന് ഡൽഹിയിലെത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിനൊടുവിലാണ് ലഹരിക്കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പിടിയിലായത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow