മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; ഒട്ടേറെ പേര്‍ക്ക് പരിക്ക് ഗുരുതരം

മൂന്നാർ: ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. മൂന്നാറിൽനിന്ന് വട്ടവടയിലേക്കു പോകുന്ന റോഡിൽ എക്കോ പോയിന്റിനു സമീപമാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 45 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






