ലഹരിക്കെതിരെ കുട്ടികളുടെ സൂംബ ഡാന്‍സ്, മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള നീക്കം വിവാദത്തിൽ

നാളത്തെ മെഗാ സൂംബക്കുള്ള ടി ഷർട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.

Apr 29, 2025 - 22:10
Apr 29, 2025 - 22:10
 0  13
ലഹരിക്കെതിരെ കുട്ടികളുടെ സൂംബ ഡാന്‍സ്, മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള നീക്കം വിവാദത്തിൽ

ലഹരിക്കെതിരായ വിദ്യാർഥികളുടെ സൂംബ ഡാൻസിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള നീക്കം വിവാദത്തിൽ. കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷർട്ട് പിൻവലിക്കണമെന്നും കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടു. നാളത്തെ മെഗാ സൂംബക്കുള്ള ടി ഷർട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.

‘പഠനമാണ് ലഹരി - നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്. ഇതിനായുള്ള ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാർ നീക്കം അപലപനീയമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷാഫല തീയതി പ്രഖ്യാപനത്തിനായി ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത വാർത്താസമ്മേളനത്തിൽ വിദ്യാര്‍ഥികളെ ഈ ടീഷര്‍ട്ട് അണിയിച്ചാണ് പങ്കെടുപ്പിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow