ഇന്ന് ഗാന്ധി ജയന്തി; രാജ്യത്തുടനീളം വിവിധ പരിപാടികള്‍
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാമത് ജന്മദിനം രാജ്യം ഇന്ന് (ഒക്ടോബർ രണ്ട്) ഭക്തിപൂർവ്വം ആചരിക്കുന്നു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഡല്‍ഹിയിലെ രാജ്ഘട്ടിൽ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തിയുടെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ കാംപയിനുകൾ നടക്കും.
ഗാന്ധിജയന്തി ദിനത്തിൽ ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മദിനം ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനം (International Day of Non-Violence) കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ആഘോഷിക്കുന്നത്.
What's Your Reaction?






