'ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദേശമില്ല'; നടി റിനി ആന്‍ ജോര്‍ജ് സി.പി.എം വേദിയില്‍

റിനിയെ സി.പി.എമ്മിലേക്ക് കെ.ജെ. ഷൈൻ സ്വാഗതം ചെയ്തു.

Oct 2, 2025 - 10:51
Oct 2, 2025 - 10:51
 0
'ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദേശമില്ല'; നടി റിനി ആന്‍ ജോര്‍ജ് സി.പി.എം വേദിയില്‍

കൊച്ചി: യുവനേതാവിനെതിരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച നടി റിനി ആൻ ജോർജ് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. കെ.ജെ. ഷൈനിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് പറവൂരിൽ നടന്ന യോഗത്തിലാണ് റിനി പങ്കെടുത്തത്. മുൻ മന്ത്രി കെ.കെ. ശൈലജയാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്.

റിനിയെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച കെ.ജെ. ഷൈൻ, "സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന്" വിമർശിച്ചു.
യോഗത്തില്‍ സംസാരിച്ച റിനി, താനും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് വ്യക്തമാക്കി. അവർ പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ:

"എനിക്ക് ഒരു യുവനേതാവിൽ നിന്ന് മോശമായ ചില അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു. എന്നാൽ, ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ഞാൻ ആ നേതാവിൻ്റെ പേര് പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കന്മാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ വരുന്ന നേതാക്കന്മാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവെച്ചത്. പക്ഷേ, അതിനുശേഷം എനിക്ക് ഭയാനകമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്," റിനി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow