പൊൻമുടിയിൽ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവ്

കേസിലെ ഒന്നാം പ്രതി മൂങ്ങ ബിജു എന്ന ബിജു മോൻ, അഞ്ചാം പ്രതി പടക്ക സുനിൽ എന്ന സുനിൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്

Feb 15, 2025 - 12:17
Feb 15, 2025 - 12:18
 0  5
പൊൻമുടിയിൽ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവ്

തിരുവനന്തപുരം: പൊൻമുടിയിൽ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതിയും ഗുണ്ടാ നേതാവുമായ മുഹമ്മദ് ഷാഫി, നാലാം പ്രതി മുനീർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊൻമുടിയിലേക്ക് വന്ന ദമ്പതികളുടെ കാർ തടഞ്ഞ് നിർത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഇവരുടെ  പക്കൽ നിന്ന്  20 പവൻ സ്വർണമാണ് ഇവർ കവർന്നത്. 

പ്രതികൾക്ക് 15 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അതെ സമയം കേസിലെ ഒന്നാം പ്രതി മൂങ്ങ ബിജു എന്ന ബിജു മോൻ, അഞ്ചാം പ്രതി പടക്ക സുനിൽ എന്ന സുനിൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.  പ്രതികൾക്ക് വിധിച്ച പിഴ തുക രണ്ടര ലക്ഷം രൂപ കേസിലെ രണ്ടാം സാക്ഷിയും സ്വർണം നഷ്ടപ്പെട്ട വീട്ടമ്മയുമായ ശാമിലിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow