മതവിദ്വേഷ പരാമർശകേസ്: ബിജെപി നേതാവ് പി.സി. ജോർജ് റിമാന്‍ഡില്‍
കീഴടങ്ങിയ ജോർജിന്‍റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി

കോട്ടയം: മതവിദ്വേഷ പരാമർശകേസിൽ ബിജെപി നേതാവ് പി.സി. ജോർജിനെ റിമാൻഡ് ചെയ്തു. കീഴടങ്ങിയ ജോർജിന്‍റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്. കോടതി നിർദേശിച്ച പ്രകാരം, അപാകത പരിഹരിച്ച് പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് ജോർജിന്‍റെ ജാമ്യാപേക്ഷയിൽ കോടതിയുടെ ഉത്തരവ്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ, കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ, ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
What's Your Reaction?






