വിനോദയാത്രയ്ക്കിടെ മൂത്രമൊഴിക്കാനിറങ്ങി, കൊക്കയില്‍ വീണ് 23 കാരന് ദാരുണാന്ത്യം

Feb 24, 2025 - 15:04
Feb 24, 2025 - 15:04
 0  5
വിനോദയാത്രയ്ക്കിടെ മൂത്രമൊഴിക്കാനിറങ്ങി, കൊക്കയില്‍ വീണ് 23 കാരന് ദാരുണാന്ത്യം

താമരശ്ശേരി: കൊക്കയില്‍ വീണ് 23കാരന് ദാരുണാന്ത്യം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്തായിരുന്നു അപകടം. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചുരം ഒൻപതാം വളവിന് സമീപമാണ് യുവാവ് കൊക്കയിൽ വീണത്. 

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കൊക്കയിൽനിന്ന് അമലിനെ പുറത്തെടുത്തത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്. പിതാവ്: രവി, മാതാവ്: സുമ.

What's Your Reaction?

like

dislike

love

funny

angry

sad

wow