വീട്ടിലെത്തിയ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ ശ്വാസതടസ്സം; ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു
ശനിയാഴ്ച രാത്രി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ വെച്ചാണ് മരണം സംഭവിച്ചത്.

റിയാദ്: വീട്ടിലെത്തിയ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ വെച്ചാണ് മരണം സംഭവിച്ചത്. റിയാദില്‍നിന്ന് വിരുന്നിനെത്തിയ കൂട്ടികാരോടൊപ്പം സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ 12 വര്‍ഷത്തോളമായി യാംബുവില്‍ പ്രവാസിയാണ് നിയാസ്. അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജനൽ മാനേജരാണ് അദ്ദേഹം. ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷണൽ സ്‌കൂൾ ജീവനക്കാരിയാണ്. ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷണൽ സ്‌കൂൾ യുകെജി വിദ്യാർഥി. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്.
What's Your Reaction?






