എം.എം. മണിയുടെ ആരോ​ഗ്യനില തൃപ്തികരം; വെന്‍റിലേറ്റര്‍ സഹായം നീക്കി

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി എം.എം. മണിയെ സന്ദർശിച്ചു.

Apr 5, 2025 - 07:49
Apr 5, 2025 - 07:49
 0  11
എം.എം. മണിയുടെ ആരോ​ഗ്യനില തൃപ്തികരം; വെന്‍റിലേറ്റര്‍ സഹായം നീക്കി

മധുര: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മന്ത്രി എം എം മണിയുടെ ആരോ​ഗ്യനില തൃപ്തികരം. ഇതോടെ വെന്‍റിലേറ്റർ സഹായം നീക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മണിയെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി എം.എം. മണിയെ സന്ദർശിച്ചു.

മധുരയില്‍ നടക്കുന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് ഇന്നലെ എം.എം. മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. അസുഖ ബാധിതനായി വിശ്രമത്തിലായിരുന്ന എം.എം. മണി അവിടെ നിന്നാണ് മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.

യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതാണെങ്കിലും അനാരോഗ്യം വകവച്ചും അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസിനെത്തുകയായിരുന്നു. 2017 ല്‍ ആലപ്പുഴയില്‍ വച്ചും എം.എം. മണിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. അന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ചികിത്സ നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow