സിവിൽ സർവ്വീസ് പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു

2025 ജൂലൈ മാസം 12-ാം തീയതി ക്ലാസ്സുകൾ ആരംഭിക്കുന്നു

Jul 6, 2025 - 16:24
Jul 6, 2025 - 16:24
 0
സിവിൽ സർവ്വീസ് പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (Offline & Online) (+1, +2 വിദ്യാർത്ഥികൾക്ക്), ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സസ് (Offline & Online) (ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്) പ്രിലിംസ് കം മെയിൻസ് (PCM) - (വീക്കെൻഡ് ബാച്ച് - Offline & Online. Repeaters Batch (തിരുവനന്തപുരം സെന്ററിൽ മാത്രം) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.
 
 സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ്‌റ് ഡെവലപ്‌മെന്റ് കോഴ്‌സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. 
 
2025 ജൂലൈ മാസം 12-ാം തീയതി ക്ലാസ്സുകൾ ആരംഭിക്കുന്നു. രജിസ്‌ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾ https://kscsa.org ൽ ഫോൺ നമ്പർ : തിരുവനന്തപുരം - 0471-2313065, 2311654, 8281098863, 8281098864, കൊല്ലം - 0474-2967711, 8281098867, പത്തനംതിട്ട – 8281098872, ആലപ്പുഴ – 8281098871, എറണാകുളം – 8281098873, തൃശൂർ - 8281098874, പാലക്കാട് - 0491-2576100, 8281098869, പൊന്നാനി - 0494-2665489, 8281098868, കോഴിക്കോട് - 0495-2386400, 8281098870, വയനാട് – 8281098863, കണ്ണൂർ - 8281098875, കാസർഗോഡ് – 8281098876, കോട്ടയം – 8281098863, ഇടുക്കി – 8281098863.

What's Your Reaction?

like

dislike

love

funny

angry

sad

wow