ഡൽഹിയിൽ കനത്ത മഴ

കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Jul 23, 2025 - 11:26
Jul 23, 2025 - 11:27
 0  10
ഡൽഹിയിൽ കനത്ത മഴ
ഡൽഹി: ഡൽഹിയിൽ കനത്ത മഴ. വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ഡൽഹിയിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
 
ബുധനാഴ്ട രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയാണ് ദൃശ്യമാവുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി പല മേഖലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 
 
വൈദ്യുതി വിതരണത്തിലും റെയിൽ, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ഇന്ന് വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow