ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം

ആയുധ ശാലകളും, തീവ്രവാദ കേന്ദ്രങ്ങളും ടണളുകളും തകർത്തുവെന്നും ഇസ്രായേൽ സേന പറയുന്നു

Oct 20, 2025 - 12:33
Oct 20, 2025 - 12:34
 0
ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം
ടെൽഅവീവ്: ദിവസങ്ങൾ നീണ്ട സമാധാന ജീവിതത്തിന് വിരാമമിട്ട് ഗാസയിൽ ഇസ്രായേൽ ആക്രമണമെന്ന് റിപ്പോർട്ട്. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 
 
 2 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. നുസൈറത്തിലെ അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയത്.
 
ആയുധ ശാലകളും, തീവ്രവാദ കേന്ദ്രങ്ങളും ടണളുകളും തകർത്തുവെന്നും ഇസ്രായേൽ സേന പറയുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗാസയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ” പുനരാരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കൂട്ടിച്ചേർത്തു.
 
ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാല്‍ ഹമാസ് ഇസ്രയേലിന്റെ ആരോപണം നിഷേധിച്ചു. ആക്രമണം നടത്താനായി ഇസ്രയേല്‍ നിരന്തരം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് ഹമാസ് പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow