ടിക് ടോക്കിന്റെ അമേരിക്കയിലെ ഓഹരി യു.എസ് കമ്പനിക്ക് നല്‍കിയാല്‍ ചൈനയ്ക്ക് താരിഫ് ഇളവ് നല്‍കാം; വാഗ്ദാനവുമായി ട്രംപ്

പുതിയ നയവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Apr 6, 2025 - 17:55
Apr 6, 2025 - 17:55
 0  9
ടിക് ടോക്കിന്റെ അമേരിക്കയിലെ ഓഹരി യു.എസ് കമ്പനിക്ക് നല്‍കിയാല്‍ ചൈനയ്ക്ക് താരിഫ് ഇളവ് നല്‍കാം; വാഗ്ദാനവുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയെ മയപ്പെടുത്താന്‍ പുതിയ നയവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചാല്‍ ചൈനീസ് ഉല്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവ കുറയ്ക്കാമെന്നാണ് ട്രംപിന്റെ പുതിയ വാഗ്ദാനം.

ടിക് ടോക്കിനെ രക്ഷിക്കാനുള്ള ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തന്റെ ഭരണകൂടം വളരെയധികം കഠിനാധ്വാനം ചെയ്തുവരികയാണെന്നും ആവശ്യമായ എല്ലാ അംഗീകാരങ്ങളും ഒപ്പുവയ്ക്കാന്‍ ടിക്ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയാണെന്നും ട്രംപ് അറിയിച്ചു.

ചൈന താന്‍ ചുമത്തിയ പകരച്ചുങ്കത്തില്‍ സംതൃപ്തരല്ല എന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത് അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ന്യായമായ വ്യാപാരത്തിന് ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ട്രംപ് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ചൈനയ്ക്കും താരിഫ് ചുമത്തിയത്. 34ശതമാനം താരിഫാണ് ട്രംപ് ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ചുമത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു.

തൊട്ട് പിന്നാലെ എല്ലാ യു.എസ് ഉല്പന്നങ്ങള്‍ക്കും 34ശതമാനം അധിത തീരുവ ചുമത്തുമെന്നും ചില ഉല്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനയും അറിയിച്ചു. കൂടാതെ ഏകദേശം 30ഓളം കമ്പനികള്‍ക്ക് ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow