ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്

ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം

Sep 16, 2025 - 11:20
Sep 16, 2025 - 11:20
 0
ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ല എന്ന വ്യക്തമാക്കി രംഗത്തെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. മാത്രമല്ല ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
 
ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഇനിയും വിദേശത്ത് ആക്രമണം നടത്തിയേക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കി. 
 
സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്.  അതിര്‍ത്തി കടന്നും അത് വിനിയോഗിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow