നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി, ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം

നേപ്പാളിൽ ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Apr 4, 2025 - 21:22
Apr 4, 2025 - 21:23
 0  11
നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി, ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാത്രി 7.52യോടെയാണ് സംഭവം. നേപ്പാളിൽ ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ദിവസങ്ങൾക്ക് മുന്‍പാണ് മ്യാൻമാറിലും തായ്ലാൻ്റിലും ഭൂകമ്പം ഉണ്ടായത്. ആയിരക്കണക്കിന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow