വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍

യു വാസുകി, കെ ഹേമലത, മറിയം ധാവ്‌ലെ എന്നിവരില്‍ രണ്ടു പേര്‍ പിബിയിലെത്തും.

Apr 4, 2025 - 20:54
Apr 4, 2025 - 20:54
 0  11
വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍

വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. യു വാസുകി, കെ ഹേമലത, മറിയം ധാവ്‌ലെ എന്നിവരില്‍ രണ്ടു പേര്‍ പിബിയിലെത്തും. അതേസമയം, സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അടങ്ങുന്ന സംഘടന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. 

പുരുഷന്മാരുടെ പരിപാടികൾ ഉണ്ടെങ്കിൽ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ കുടുംബ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകൾക്കിടയിലെ പ്രവർത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാർട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വർഷം മുൻപുള്ള അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow