രോഹിത് ശർമ ലഖ്നൗവിനെതിരെ കളിക്കില്ല, പ്ലേയിങ് ഇലവനിൽ നിന്ന് പുറത്ത്

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ലക്നൗവിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മുംബൈ പ്ലേയിങ് ഇലവനിൽ ഓപ്പണർ രോഹിത് ശർമ ഇല്ല. പരിശീലനത്തിനിടെ കാൽമുട്ടിനു പരിക്കേറ്റ രോഹിത് ശർമ പുറത്തിരിക്കുമെന്ന് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.
സീസണിൽ ഇതുവരെ ഫോം കണ്ടെത്താൻ രോഹിത്തിനു സാധിച്ചിട്ടില്ല. അതിനിടെയാണു പരുക്കും വില്ലനായി എത്തുന്നത്. മലയാളി താരം വിഘ്നേഷ് പുത്തൂർ കളിക്കും. ലക്നൗവില്‍ പേസർ ആകാശ് ദീപ് മടങ്ങിയെത്തി. എം. സിദ്ധാര്‍ഥ് പുറത്തിരിക്കും.മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓരോ വിജയം വീതം സ്വന്തമാക്കിയ മുംബൈയും ലക്നൗവും പോയിന്റ് പട്ടികയിൽ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്.
ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റന്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ഷാർദൂൽ ഠാക്കൂർ, ആവേശ് ഖാൻ, ദിഗ്‍വേഷ് രാതി.
മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ– വിൽ ജാക്സ്, റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), നമൻ ഥിർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രാജ് ബാവ, മിച്ചല്‍ സാന്റ്നർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ, വിഘ്നേഷ് പുത്തൂർ.
What's Your Reaction?






