സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട്; കേരളത്തിന് പൂജ്യം , യുപിക്ക് 4,487 കോടി

ന്യൂഡല്‍ഹി: ഫെഡറല്‍ തത്വം മോഡി സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുന്ന മോഡി സര്‍ക്കാര്‍ വിദ്യാഭ്യാസകാര്യത്തില്‍ കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടി. എസ്എസ്എ (സര്‍വ ശിക്ഷാ അഭിയാ) പദ്ധതിയില്‍ 2024-25 സാമ്പത്തിക വര്‍ഷം കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാതെയാണ് മോഡി സര്‍ക്കാര്‍ പ്രതികാരം വീട്ടിയത്.
എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് 4,487.46 കോടി രൂപയാണ് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് മോഡി സര്‍ക്കാരിന്റെ പകവീട്ടല്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.
കേരളത്തിന് പുറമേ തമിഴ്നാടും , പശ്ചിമ ബംഗാളും കേന്ദ്രത്തിന്റെ അപ്രീതിക്ക് പാത്രമായി. പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) പദ്ധതി നിര്‍ഹവണത്തിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് മൂന്നു സംസ്ഥാനങ്ങള്‍ക്കും നയ പൈസ അനുവദിക്കാതെ മോഡി സര്‍ക്കാര്‍ വിവേചനം കാട്ടിയത്. ബജറ്റ് വിഹിതമായി 36 സംസ്ഥാനങ്ങള്‍ക്ക് 45,830.21 കോടി രൂപയാണ് എസ്എസ്എ ഫണ്ട് ഇനത്തില്‍ വകയിരുത്തിയത്.
മാര്‍ച്ച് 27 വരെയുള്ള കണക്ക് അനുസരിച്ച് 27,833.50 കോടി രൂപയാണ് വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തത്. എന്നാല്‍ കേരളത്തിനും ബംഗാളിനും തമിഴ്നാടിനും മാത്രം ഫണ്ട് ലഭ്യമായില്ല. ദേശീയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എന്നിവയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട് ശക്തമായ വിയോജനം രേഖപ്പെടുത്തിയിരുന്നു.
ഇതും ഫണ്ട് തടഞ്ഞ് വെയ്ക്കുന്നതിന് കാരണമായി. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കത്തിന് പിന്നാലെയാണ് കേരളത്തിനുള്ള ഫണ്ട് തടഞ്ഞ് വെച്ചത്. ബംഗാളില്‍ എസ്എസ്എ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് സമര്‍പ്പിച്ചില്ല എന്ന ന്യായം നിരത്തിയാണ് ഫണ്ട് തടഞ്ഞ് വച്ചത്.
നേരത്തെ പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസ- വനിതാ- ശിശുവികസന പാര്‍ലമെന്ററി സമിതി ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും തടഞ്ഞ് വെച്ചിരിക്കുന്ന എസ്എസ്എ ഫണ്ട് ഉടനടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു.
അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കണമെന്നും സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ സഹമന്ത്രി എസ്എസ്എ ഫണ്ട് വിതരണം സംബന്ധിച്ച പ്രതികരണം നടത്തിയത്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ കാതലായ ഫെഡറല്‍ തത്വം ലംഘിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെ പാടെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം ബിജെപി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടന്തമാണ് ഇപ്പോള്‍ മന്ത്രിയുടെ വാക്കുകളിലുടെ പ്രകടമായത്.
What's Your Reaction?






