ഡൽഹി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി.ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൈനിക വേഷത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ആഘോഷങ്ങളുടെ ഭാഗമായത്.
ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ എയർക്രാ്റ്റ് കാരിയർ ആയ ഐഎൻഎസ് വിക്രാന്തിന് കഴിഞ്ഞു. നൂറുകണക്കിന് ധീരരായ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്.
സൈനികരുടെ സമർപ്പണത്തെയും ത്യാഗത്തെയും പുകഴ്ത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യൻ സൈന്യത്തിന്‍റെ കഴിവ് പ്രതിഫലിപ്പിക്കുകയാണ് ഐഎൻഎസ് വിക്രാന്ത് എന്നും മോദി കൂട്ടിച്ചേർത്തു. മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള അസാമാന്യ പ്രകടനമാണ് പാകിസ്ഥാനെ മുട്ടുകുത്തിച്ചത്. ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്ഥാന്റെ ആയുധങ്ങള്‍ തകര്‍ത്തുവെന്നും മോദി പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.