ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല; നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാരും ബിജെപിയും

Jul 24, 2026 - 18:00
Jul 24, 2026 - 18:05
 0
ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല; നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാരും ബിജെപിയും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാരും ബിജെപിയും. വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം ശക്തമായിട്ടും മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കാനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ.പി. നദ്ദയും നടത്തിയ ചർച്ചകൾക്കൊടുവിൽ, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഒഴികെയുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായാണ് വിവരം. എന്നാൽ മന്ത്രിയുടെ രാജി സംബന്ധിച്ച ആവശ്യം സർക്കാർ തള്ളിക്കളഞ്ഞ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

രാജി ആവശ്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്ര സർക്കാർ നാളെ ഉച്ചവരെ സമയം തേടിയിരുന്നെങ്കിലും, നിലവിൽ ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനത്ത് തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഷയത്തിൽ ബിജെപി നേതൃത്വവും സർക്കാരും ഒരേ നിലപാടിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow