ഉത്തരാഖണ്ഡിൽ വൻ ഹിമപാതം
അപകടം നടന്ന സമയത്ത് ഏകദേശം 57 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം. നിരവധി തൊഴിലാളികളാണ് മഞ്ഞുമലയിൽ കുടുങ്ങിക്കിടക്കുന്നത്. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്.
അപകടം നടന്ന സമയത്ത് ഏകദേശം 57 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.നിലവിൽ 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചു. രക്ഷപ്പെട്ടവരിൽ പലരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്കിയുളളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മഞ്ഞിടിഞ്ഞുവീണത് ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ്.
ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാണ്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
What's Your Reaction?






