ശ്രീനഗര്‍: ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം തുടരുന്നതിനിടെ അതിര്‍ത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്.
പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പിന്തുണയോടെയാണ് ശ്രീനഗർ ജമ്മുവിലെ സാംബ ജില്ലയിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. സംഘത്തില്‍ 12 ഓളം ഭീകരരാണ് ഉണ്ടായിരുന്നതെന്നും ബാക്കി 5 പേർ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടതായുമാണ് വിവരം. ധൻധർ പോസ്റ്റിൽ നിന്ന് വെടിയുതിർത്ത് പാകിസ്ഥാൻ റേഞ്ചേഴ്‌സ് നുഴഞ്ഞുകയറാൻ ഭീകരരെ സഹായിച്ചുവെന്നും സുരക്ഷസേന അറിയിച്ചു.