ഡൽഹി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിലെ അന്വേഷണത്തില്‍ പുതിയ റിപ്പോർട്ടുമായി എന്‍ഐഎ. ആളുകളെ കൊന്നൊടുക്കിയ ശേഷം ഇവർ ആഹ്ലാദ പ്രകടനം നടത്തിയെന്നാണ് എന്‍ഐഎയുടെ റിപ്പോർട്ടിൽ പറയുന്നത്. ആകാശത്തേക്ക് നാല് തവണ വെടി വെച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയത്.
മാത്രമല്ല ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ലഷ്ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷായുടെ സാന്നിധ്യം വ്യക്തമായെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ സോനാമാര്‍ഗ് ടണലില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രവര്‍ത്തിച്ചത്.
പ്രധാന ദൃക്‌സാക്ഷി എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കാഷ്മീര്‍ പോലീസിന്‍റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്‌സാക്ഷിയെ കണ്ടെത്തിയത്.