പോലീസെന്ന വ്യാജേന എത്തി, ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടുപോയി സംഘം, സംഭവം കോഴിക്കോട് 

ഓഫിസിൽ ഈ സമയം എത്തിയ ബിജുവിനെ പോലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി

Jul 16, 2025 - 14:59
Jul 16, 2025 - 14:59
 0
പോലീസെന്ന വ്യാജേന എത്തി, ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടുപോയി സംഘം, സംഭവം കോഴിക്കോട് 

കോഴിക്കോട്: പോലീസെന്ന വ്യാജേന വന്ന സംഘം ട്രാവൽസ് ഉടമയെ തട്ടിക്കൊണ്ടു പോയതായി പരാതി. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട് എംഎം അലി റോഡിലെ കെ.പി. ട്രാവൽസ് ഉടമ ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ഓഫിസിൽ ഈ സമയം എത്തിയ ബിജുവിനെ പോലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി.

സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കെഎൽ 10 എആർ 0468 എന്ന നമ്പർപ്ലേറ്റുളള കാറിലാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ബിജുവിന്റെ സുഹൃത്ത് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow