കീമിൽ സ്റ്റേ ഇല്ല; ഈ വർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു

ന്യൂഡൽഹി: കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിൽ ഈ വർഷം ഇടപെടാനില്ലെന്ന് സുപ്രീംകോടതി. ‘കീം’ പ്രവേശനം കോടതി തടഞ്ഞില്ലെന്നും നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും ജഡ്ജിമാരായ പി.എസ്.നരസിംഹ, എ.എസ്.ചന്ദുകർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. വിദ്യാർഥികൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്നും സർക്കാർ അറിയിച്ചു.
What's Your Reaction?






