നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്ക് ഒരു കോടി രൂപ നല്‍കും, യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തി: ബോച്ചെ

മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്ന് ബോച്ചെ

Jul 11, 2025 - 21:50
Jul 11, 2025 - 21:50
 0  12
നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്ക് ഒരു കോടി രൂപ നല്‍കും, യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തി: ബോച്ചെ

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ നല്‍കുമന്ന് ബോച്ചെ. ബോബി ചെമ്മണൂര്‍ ട്രസ്റ്റ് ഒരു കോടി രൂപ നല്‍കും. മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തിയതായും ബോബി ചെമ്മണൂര്‍ പറഞ്ഞു.

നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്. ജയിലില്‍ നിന്ന് കഴിഞ്ഞയാഴ്ച വാട്സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷ പ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow