ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍

Jul 11, 2025 - 21:40
Jul 11, 2025 - 21:41
 0  10
ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ്. നാളെ ഹര്‍ത്താലിനാഹ്വാനം ചെയ്തത്. വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍.

ഇതേ വിഷയത്തില്‍ എല്‍.ഡി.എഫും അടിമാലി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ പാത നിര്‍മ്മാണം നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow