14കാരി ഏഴ് ആഴ്ച ഗര്‍ഭിണി, വയറുവേദനയുമായി ചികിത്സ തേടി, അച്ഛന്‍ അറസ്റ്റില്‍ 

ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി

May 2, 2025 - 13:54
May 2, 2025 - 13:55
 0  12
14കാരി ഏഴ് ആഴ്ച ഗര്‍ഭിണി, വയറുവേദനയുമായി ചികിത്സ തേടി, അച്ഛന്‍ അറസ്റ്റില്‍ 

പത്തനംതിട്ട: പത്തനംതിട്ടയിൽ 14കാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.

വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിക്ക് കൗൺസിലിങ് നല്‍കുമെന്ന് പോലീസ് അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow