രാഹുല്‍ നിശബ്ദത വെടിയണം, യൂത്ത് കോണ്‍ഗ്രസില്‍ ആവശ്യം; പ്രതികരിക്കാതെ എം.എല്‍.എ.

വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു

Aug 21, 2025 - 10:53
Aug 21, 2025 - 10:53
 0
രാഹുല്‍ നിശബ്ദത വെടിയണം, യൂത്ത് കോണ്‍ഗ്രസില്‍ ആവശ്യം; പ്രതികരിക്കാതെ എം.എല്‍.എ.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരായ ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്സ്ആപ് ഗ്രൂപ്പിലാണ് ചർച്ച സജീവമായിരിക്കുന്നത്.

വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.‌

യൂത്ത് കോൺഗ്രസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ രം​ഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രം​ഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow