നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്

May 2, 2025 - 13:02
May 2, 2025 - 13:03
 0  15
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി
കൊച്ചി: കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.
 
ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.  ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്കാണ് സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇന്നലെ നരേന്ദ്ര മോദി തിരുവനന്തപുരത്ത് സന്ദർശനം  വിഴിഞ്ഞത്തതും വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow