ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ
രണ്ട് കിലോ 269 ഗ്രാം 200 മി.ഗ്രാം സ്വര്‍ണവും ലഭിച്ചു.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെ (ഏപ്രില്‍ 17) പൂര്‍ത്തിയായി. 5.99 കോടി രൂപയാണ് ലഭിച്ചത്. രണ്ട് കിലോ 269 ഗ്രാം 200 മി.ഗ്രാം സ്വര്‍ണവും ലഭിച്ചു. ഒന്‍പത് കിലോ ഗ്രാം 870 ഗ്രാം വെള്ളിയായി ലഭിച്ചു.
കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 32, നിരോധിച്ച 1000 രൂപയുടെ ഒന്‍പത്, 500 ന്‍റെ 43 കറന്‍സിയും ലഭിച്ചു. ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇക്കാലയളവില്‍ ഇ - ഭണ്ഡാരങ്ങള്‍ വഴി 4.08 ലക്ഷം രൂപയാണ് ലഭിച്ചത്.
കിഴക്കേ നട എസ്ബിഐ ഇ - ഭണ്ഡാരം വഴി 2,42,183 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 18,142 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 1,10,529 രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 37,398 രൂപയും ഉള്‍പ്പെടെ ആകെ 4,08252 രൂപ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
What's Your Reaction?






