സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയര്‍ന്നു; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

കർദിനാൾമാരിൽ ആരാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല

May 8, 2025 - 22:02
May 8, 2025 - 22:02
 0  19
സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയര്‍ന്നു; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തെരഞ്ഞെടുത്തു. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. കർദിനാൾമാരിൽ ആരാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല.

സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി ഇന്നലെ പറഞ്ഞിരുന്നു. 

വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. 

What's Your Reaction?

like

dislike

love

funny

angry

sad

wow