കെ.പി.സി.സി. അധ്യക്ഷനായി സണ്ണി ജോസഫ്
നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി

തിരുവനന്തപുരം: വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ കെ.പി.സി.സി. അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യു.ഡി.എഫ്. കൺവീനർ. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിങ് പ്രസിഡൻ്റുമാരാണ്.
കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു. കെ.പി.സി.സി. അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
നിലവിലെ കെ.പി.സി.സി. പ്രസിഡന്‍റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കെ. സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈകമാൻഡ് അങ്ങേയറ്റം വിലമതിക്കുന്നു. അതുകൊണ്ടാണ് മാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോൺഗ്രസ് ഉൾപ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.
What's Your Reaction?






