റാഞ്ചി: വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം പാഴ്സൽ നൽകിയത് ചിക്കൻ ബിരിയാണി. പ്രകോപിതനായി ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. വിജയ് കുമാർ നാഗ് (50) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാങ്കേ പിതോറിയ റോഡിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
ഹോട്ടലില്‍ നിന്ന് ഒരാള്‍ വെജിറ്റബിള്‍ ബിരിയാണി പാഴ്‌സല്‍ വാങ്ങി പോവുകയും കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം ആളുകളുമായി തിരികൈത്തി നോണ്‍ വെജ് ബിരിയാണിയാണ് നല്‍കിയതെന്ന് പരാതിപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് റൂറൽ പോലീസ് സൂപ്രണ്ട് പ്രവീൺ പുഷ്കർ പറഞ്ഞു. ഹോട്ടലുടമ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആണ് അക്രമി സംഘത്തിലെ ഒരാൾ വെടിയുതിർത്തത്. വിജയ കുമാർ നാഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 47കാരന്റെ നെഞ്ചിലാണ് ഒന്നിലേറെ ബുള്ളറ്റുകൾ തുളച്ച് കയറിയത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.