അഹമ്മദാബാദിൽ കത്തിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ

ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്

Jun 19, 2025 - 13:34
Jun 19, 2025 - 13:34
 0  10
അഹമ്മദാബാദിൽ കത്തിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ
ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട  എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. 
 
നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്.  തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും. അതിനാൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധനയ്ക്കുമായി ബ്ലാക് ബോക്സ് അമെരിക്കയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം.  
 
വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക. ഇക്കാര്യത്തിൽ ഡിജിസിഎ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും.അപകടമുണ്ടായതിനു പിറ്റേ ദിവസമാണു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow