നിയമസഭാ പോരാട്ടത്തിന് വിജയ് ഒരുങ്ങുന്നു; പെരമ്പൂരിലോ തിരുച്ചിറപ്പള്ളിയിലോ മത്സരിച്ചേക്കും

പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം ഔദ്യോഗികമായി പാസാക്കി

Feb 22, 2026 - 18:19
Feb 22, 2026 - 18:19
 0
നിയമസഭാ പോരാട്ടത്തിന് വിജയ് ഒരുങ്ങുന്നു; പെരമ്പൂരിലോ തിരുച്ചിറപ്പള്ളിയിലോ മത്സരിച്ചേക്കും

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നിന്ന് ജനവിധി തേടിയേക്കും. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം ഔദ്യോഗികമായി പാസാക്കി.

വടക്കൻ ചെന്നൈയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കാനാണ് വിജയ് താല്പര്യപ്പെടുന്നതെന്ന് പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ആധവ് അർജുന വ്യക്തമാക്കി. പെരമ്പൂരിൽ മാത്രം ടി.വി.കെയ്ക്ക് 40,000 സജീവ പ്രവർത്തകരുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടുകൾക്ക് വലിയ സ്വാധീനമുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റും വിജയ്‌യുടെ പരിഗണനയിലുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം എന്നീ സീറ്റുകളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡി.എം.കെ (DMK) അര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് പെരമ്പൂർ. ഡി.എം.കെയുടെ ഈ കരുത്തുറ്റ കോട്ട പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാകും വിജയ് കളം പിടിക്കുക. പാർട്ടി നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ നിർണ്ണായക ധാരണയിലെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow